ഫ്രീസറിനുള്ളിൽ നിന്നും പഴകിയ മാംസം കണ്ടെത്തിയതോടെ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യവകുപ്പ്. അരുവിക്കര പഞ്ചായത്തിലെ അഴീക്കോട് വാർഡിൽ പ്രവർത്തിക്കുന്ന കൂൾ ലാൻഡ് എന്ന ഹോട്ടലിനെതിരെയാണ് നടപടി. ഹോട്ടലിന്റെ പരിസരവും വൃത്തിഹീനമായിരുന്നു. മുമ്പ് പല തവണ ഉടമയ്ക്ക് താക്കിത് നൽകിയിരുന്നു. തുടർന്നും സമാനമായ സ്ഥിതിയായതോടെയാണ് ഹോട്ടൽ പൂട്ടിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
മതിയായ ലൈസൻസോ, ജല ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റോ ഇല്ലാത്തതിനാൽ നേരത്തെയും ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു. കൂടാതെ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതിനെ തുടർന്നും കുടിവെള്ള ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലും പ്രദേശത്തെ മറ്റ് രണ്ട് കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
പഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.
STORY HIGHLIGHT: hotel shut down after expired meat seized