India

കമൽഹാസൻ രാജ്യസഭയിലേക്ക്; ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്ന് നൽകാൻ ഡിഎംകെ | kamal haasan rajya sabha nomination

ഡിഎംകെ മുന്നണിയുടെ ഭാഗമായ കമലഹാസന് രാജ്യസഭാ സീറ്റ് നൽകുമെന്ന് നേരത്തെ ഡിഎംകെ ഉറപ്പു നൽകിയിരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാൻ ഡിഎംകെ. ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ അദ്ദേഹം മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമലഹാസന് രാജ്യസഭാ സീറ്റ് നൽകുമെന്ന് നേരത്തെ ഡിഎംകെ ഉറപ്പു നൽകിയിരുന്നു.

എംപിമാരായ എൻ. ചന്ദ്രശേഖരൻ (എഐഎഡിഎംകെ), അൻബുമണി രാംദാസ് (പിഎംകെ), എം. ഷൺമുഖം, വൈകോ, പി. വിൽസൺ, എം. മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡിഎംകെ) എന്നിവരുടെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കുന്നതും, അത്രയും രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കും.

ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് ഉത്തേജനം നൽകിക്കൊണ്ട്, നടൻ കമൽഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം) പോയവർഷം തമിഴ്നാട്ടിലെ സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ (എസ്പിഎ) ഔദ്യോഗികമായി ചേർന്നിരുന്നു.

ഡിഎംകെയും എംഎൻഎമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എസ്പിഎയ്‌ക്കായി വിപുലമായ പ്രചാരണം നടത്തും എന്നായിരുന്നു നൽകിയ വാക്ക്. പകരം ആറ് അംഗങ്ങൾ വിരമിക്കുമ്പോൾ 2025-ൽ എംഎൻഎമ്മിന് രാജ്യസഭാ സീറ്റ് ലഭിക്കും എന്നും.

2018ൽ ഒരു മാറ്റത്തിൻ്റെ ഏജൻ്റായി സ്വയം ഉയർത്തിക്കാട്ടി രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ കമൽഹാസൻ, കോൺഗ്രസിൻ്റെ പ്രേരണയിൽ ഡിഎംകെ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. 2018 മുതൽ കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ കമലിന് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും പാർട്ടി ഡിഎംകെ സഖ്യത്തിൻ്റെ അവിഭാജ്യ ഘടകമായതിനാൽ അദ്ദേഹവുമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല.