Explainers

ഡൊണാള്‍ഡ് ട്രമ്പിന്റെ ആയുധമായി നെതന്യാഹു: ബന്ദി മോചനം ഉപേക്ഷിച്ച് ഇസ്രയേല്‍; ഇനിയുള്ള യുദ്ധം അമേരിക്കയ്ക്ക് ഗസ്സയെ കാഴ്ചവെയ്ക്കാനുള്ളത്; ഭയത്തിന്റെ രാഷ്ട്രീയം പടര്‍ത്തി അമേരിക്കയുടെ അധിനിവേശം

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ പ്രധാന റോള്‍ വഹിച്ച അമേരിക്കയുടെ കണ്ണ് ഗസയാണെന്ന് തിരിച്ചറിഞ്ഞതോടെ ഹമാസ്, ബന്ദിമോചനത്തില്‍ മെല്ലപ്പോക്ക് ആരംഭിച്ചത് ഇസ്രയേലിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുന്നതില്‍ അമാന്തം വരുത്തിയാല്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന പ്രഖ്യാപനവും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിക്കഴിഞ്ഞു. ഇതിന് പൂര്‍ണ്ണ പിന്തുണയോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പുമുണ്ട്. ട്രമ്പിന്റെ ഉദ്ദേശം ലോകരാജ്യങ്ങളെ വരുതിയിലാക്കുക എന്നതാണ്.

പ്രസിഡന്റായി അധികാരമേറ്റ ട്രമ്പിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ഓരോ ഉത്തരവുകളും, പ്രഖ്യാപനങ്ങളും. കുടിയേറ്റക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിലൂടെയും വിവാദ ഉത്തരവുകളില്‍ ഒപ്പിട്ടും, പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടുമൊക്കെ ട്രമ്പ് മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം ഭയത്തിന്റേതാണ്. അമേരിക്ക എന്ന വന്‍ശക്തിയെ ലോക രാജ്യങ്ങള്‍ ഭയക്കണമെന്ന സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. അതിനു പറ്റിയ ഇടമാണ് പാലസ്തീന്‍ എന്ന് കണ്ടാണ് ട്രമ്പ് ഇസ്രയേല്‍ പ്രധാനമന്ത്രിയെക്കൊണ്ട് ആയുധം എടുപ്പിക്കാന്‍ നോക്കുന്നതും.

ഇസ്രയേലിനെക്കൊണ്ട് ഗസ്സ ചുട്ടെരിച്ച്, ജനങ്ങളെ പലായനം ചെയ്യിച്ച്, ഹമാസിനെ ഇല്ലാതാക്കി ഗസ്സയെ സ്വന്തമാക്കുക. അതാണ് അമേരിക്കയുടെ ലക്ഷ്യം. ആരും ഗസ്സയുടെ പേരില്‍ അവകാശം ചോദിക്കരുത്. ഈ മേഖലയില്‍ സമാധാനം ഉറപ്പിക്കാന്‍ അമേരിക്ക ബാധ്യസ്ഥരാണെന്നും വരുത്തി തീര്‍ക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് ട്രമ്പ് നടത്തുന്നത്. അമേരിക്കയുടെ അത്യാധുനിക വെപ്പണ്‍ ആണ് ഇസ്രയേല്‍.

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ പൂര്‍ണ്ണാധിപത്യം എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് നെതന്യാഹുവും-ഡൊണാള്‍ഡ് ട്രമ്പും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതും, സംയുക്ത പ്രഖ്യാപനം നടത്തിയതും. ഇസ്രയേലിന് യുദ്ധത്തിനുള്ള പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് ഗസ്സയെ പകരം ചോദിക്കുന്ന അടവായിരുന്നു ട്രമ്പ് പയറ്റിയത്. എന്നാല്‍, യുദ്ധത്തില്‍ വിജയിക്കുകയും, മുസ്ലീം തീവ്രവാദത്തെ നശിപ്പിക്കുകയും ചെയ്യുക എന്നതിനപ്പുറം, അആധിനിവേശം ഇസ്രയേലിന്റെ ചിന്തയില്‍ ഇല്ലാത്തതാണ്. അതുകൊണ്ടു കൂടി അമേരിക്കയ്ക്ക് കൂടുതല്‍ എളുപ്പമായിരിക്കുകയാണ്.

ഈ ഉടമ്പടി നെതന്യാഹുവും-ട്രമ്പും തമ്മില്‍ ഒപ്പിട്ടതോടെ ഹമാസും-ഇസ്രയേലും തമ്മില്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ജ്ജീവമായിക്കഴിഞ്ഞു. പേരിനു മാത്രമുള്ള ഉടമ്പടിയാണ് ഇപ്പോഴുള്ളത്. എപ്പോള്‍ വേണമെങ്കിലും ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മില്‍ വെടിപൊട്ടാം. ഇവിടെ ഒരുകാര്യം തീര്‍ച്ചയായിക്കഴിഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചെടുക്കുന്നതിനേക്കാള്‍ പ്രധാനം ഗസ്സയെ ഒഴിപ്പിച്ച് അമേരിക്കയ്ക്ക് കാഴ്ചവെയ്ക്കുക എന്നതാണെന്ന്. ഇതിനു വേണ്ടിയാണ് ഇനി ഇസ്രയേല്‍ ഹമാസുമായി പോരാടാന്‍ പോകുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക് പോകാനുള്ള എല്ലാ നീക്കവും തുടങ്ങിക്കഴിഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിക്കഴിഞ്ഞു. ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കും വരെ അത് തുടരുമെന്നും നെതന്യാഹു എക്സിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമ്പത് പേരെ വിട്ടയ്ക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. എല്ലാ ബന്ദികളെയും ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ വെറുതേ വിടില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ച ഇസ്രയേല്‍ ബന്ദികളുടെ ദൃശ്യം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം നേരത്ത വ്യക്തമാക്കിയിരുന്നു. അടുത്ത ശനിയാഴ്ച മൂന്ന് പേരെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 9 പേരെയും വിട്ടയക്കണമെന്നാണ് ആദ്യം നെതന്യാഹു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് എല്ലാ ബന്ദികളേയും വിട്ടയക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇസ്രയേലുകാരായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ ഈ നടപടി. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്.

ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേല്‍ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം. മൂന്നാഴ്ചയായി ഇസ്രയേല്‍ നിരന്തരം കരാര്‍ ലംഘനം നടത്തുന്നുവെന്നും ഹമാസ് ആരോപിച്ചു. എന്തിനും സജ്ജമായിരിക്കാന്‍ സൈന്യത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ശനിയാഴ്ച ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് ഹമാസുമായി യുദ്ധം പുനരാരംഭിക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നെതന്യാഹു അറിയിച്ചു.

ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ നരകം കാണിക്കുമെന്ന് ട്രമ്പ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ട്രംപിന്റെ ഭീഷണികള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് ഹമാസ് വക്താവായ സമി അബു സുഹ്രി വ്യക്തമാക്കിയത്. ഒരു ധാരണ ഉണ്ടാക്കിയാല്‍ അത് പാലിക്കാന്‍ ഇരു കൂട്ടരും ബാധ്യസ്ഥരാണെന്ന കാര്യം എല്ലാവരും ഓര്‍ക്കണമെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഇസ്രയേലുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് മോചിപ്പിക്കേണ്ട 33 ബന്ദികളുടെ പട്ടികയാണ് നല്‍കിയത്.

അതേ സമയം ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ട്രമ്പ് കൂടുതല്‍ വിശദീകരണവുമായും രംഗത്തെത്തിയിട്ടുണ്ട്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ലെന്ന് ട്രമ്പ് പറഞ്ഞു.

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇസ്രയേലിനെ സഹായിക്കുക മത്രമല്ല അമേരിക്കയുടെ റോള്‍, പകരം ഗസ്സ ആവശ്യപ്പെടുക കൂടിയായിരുന്നു എന്നതാണ് ഈ യുദ്ധത്തിന്റെ അവസാന റിസള്‍ട്ട്. അതായത്, ഇസ്രാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരു അമേരിക്കന്‍ അധിനിവേശ ഇടമായി ഗസ്സയെ മാറ്റുകയാണ് ലക്ഷ്യം.

CONTENT HIGH LIGHTS; Netanyahu as Donald Trump’s weapon: Israel abandons hostage release; The next war is for America to see Gaza; The invasion of America by spreading the politics of fear

Latest News