Kerala

അച്ഛന്റെ മർദനമേറ്റാണ് അമ്മ മരിച്ചതെന്ന് മകൾ; വീട്ടമ്മയുടെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് | daughter complained against father

സജിയുടെ ഭർത്താവ് സോണിക്കെതിരെയാണ് പരാതി

ആലപ്പുഴ: വീട്ടമ്മയുടെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്. മകളുടെ പരാതിയിൽ ആണ് കേസെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വീട്ടമ്മ മരിച്ചത്. അച്ഛന്റെ മർദനമേറ്റാണ് മരണമെന്ന് മകൾ പൊലീസിൽ പരാതി നൽകി. സജിയുടെ ഭർത്താവ് സോണിക്കെതിരെയാണ് പരാതി.

ജനുവരി എട്ടിന് രാത്രി സജിയെ ഭർത്താവ് സോണി മർദിക്കുകയും ഭിത്തിയിൽ തല ബലമായി ഇടിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയിൽ ചികിൽസയിലായിരുന്നു എന്നും പരാതിയിൽ പറയുന്നു. സോണിയെ ചോദ്യം ചെയ്ത ശേഷമാകും മറ്റുനടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു.

Latest News