കുടുംബപാരമ്പര്യം മുന്നോട്ട് കൊണ്ടുപോവാന്‍ ചെറുമകനില്ലെന്ന തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ പരാമര്‍ശം വിവാദമാകുന്നു. രാം ചരണിന് വീണ്ടും പെണ്‍കുട്ടി തന്നെ ജനിക്കുമോയെന്ന് തനിക്ക് പേടിയാണെന്നും താരം പറഞ്ഞു. ബ്രഹ്‌മാനന്ദം എന്ന തെലുഗു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ മുഖ്യാതിഥിയായിരുന്നു ചിരഞ്ജീവി ചടങ്ങിനിടയില്‍ നടത്തിയ പരമാര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
വീട്ടിലിരിക്കുമ്പോള്‍ എന്റെ ചെറുമക്കളുടെ കൂടെ കഴിയുന്നത് പോലെയല്ല, ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് എനിക്ക് തോന്നുന്നത്. ഞാനെപ്പോഴും ആഗ്രഹിക്കുകയും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടിയുണ്ടാകാന്‍. പക്ഷേ അവന് കണ്ണിലെ കൃഷ്ണമണിയാണ് അവന്റെ മകള്‍ ചിരഞ്ജീവി പറഞ്ഞു.
ചിരഞ്ജീവിയെ പോലെയൊരാള്‍ 2025-ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് കാണുന്നത് ഏറെ വിഷമകരമാണ് എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന ആക്ഷേപം. അനന്തരവകാശിയായി ആണ്‍കുട്ടി വേണമെന്നുള്ള ചിന്ത നിരാശാജനകം മാത്രമല്ല. അടിയന്തരമായി മാറ്റം വരുത്തേണ്ട സാമൂഹികമനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണ് എന്നും വിമർശനം ഉയരുന്നുണ്ട്.
STORY HIGHLIGHT: chiranjeevi controversial comment