സോഷ്യൽമീഡിയയിൽ എപ്പോഴും ട്രെന്റിങ്ങാകാറുള്ള സെലിബ്രിറ്റി കപ്പിളാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഫെബ്രുവരി 16 നാണ് ഇരുവരുടെയും വിവാഹം.
ചടങ്ങുകളുടെയും ആഘോഷ പരിപാടികളുടെയും ചിത്രങ്ങൾ ആരതി പൊടിയും റോബിനും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. റോബിൻ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിരിക്കുന്ന ഒരു കാഴ്ച കൂടിയാണ് ഈ വിവാഹം. ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. 2023 ഫെബ്രുവരി 16 നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
View this post on Instagram
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയശേഷം പങ്കെടുത്ത ഒരു അഭിമുഖത്തിൽ വെച്ചാണ് ആരതിയും റോബിനും ആദ്യമായി കാണുന്നതും പരിയപ്പെടുന്നതും. പിന്നീട് ആ സൗഹൃദം പ്രണയമായി വളർന്നു. വീട്ടുകാരും ഒപ്പം നിന്നതോടെ വിവാഹം എന്ന രീതിയിലേക്ക് മാറുകയായിരുന്നു. നാലാം സീസണിലായിരുന്നു റോബിൻ പങ്കെടുത്തത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സംരംഭകയായി മാറിയ വ്യക്തിയാണ് ആരതി പൊടി.
STORY HIGHLIGHT: arati podi and robin radhakrishnan wedding festivities begins