ദോഷങ്ങൾ
ചൂടുകാലത്ത് വിയർപ്പ് കൂട്ടുകയും വിയർപ്പിന് മേൽ കാറ്റടിക്കുമ്പോൾ ജലാംശം ബാഷ്പീകരിക്കുകയും ആണ് ഫാനുകൾ ചെയ്യുന്നത് ആ സമയത്താണ് നമുക്ക് ശരീരത്തിൽ ഒരു തണുപ്പ് അനുഭവപ്പെടുന്നത് എന്നാൽ ശരീരത്തിലെ ജലാംശം ബാഷ്പീകരിക്കപ്പെടുന്നത് ആരോഗ്യത്തിന് വളരെ അപകടകരമായ ഒരു ഘട്ടമാണ് നൽകുന്നത്
രോഗങ്ങൾ
ഫാനിന്റെ ലീഫ് പെട്ടെന്ന് തന്നെ പൊടി പിടിക്കാൻ സാധ്യതയുള്ളവയാണ്. ഇവയിൽ ചിലന്തി വലകൾ ഒക്കെ ഉണ്ടാവും. പലപ്പോഴും പല ജീവികളും ഇത്തരത്തിൽ വല കെട്ടി സുരക്ഷിതമായി ഒളിച്ചിരിക്കുന്നതും ഇതിലാണ്. അതുകൊണ്ടുതന്നെ ഇത് കുട്ടികൾക്കും മറ്റും വലിയ തരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കാം ഇവയുടെ കാഷ്ടവും പൊടിയും ഒക്കെ നമ്മൾ ശ്വസിക്കുകയാണെങ്കിൽ അതും നമുക്ക് ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത് പല രോഗങ്ങളും അലർജികളും ഇതു മൂലം ഉണ്ടാകും
വൃത്തി
ആഴ്ചയിൽ ഒരിക്കലെങ്കിലും ഫാനിന്റെ ലീഫുകൾ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ് അതേപോലെതന്നെ വർഷങ്ങളായ ഫാനുകൾ ആണെങ്കിൽ അവയുടെ നട്ടും ബോൾട്ടും സ്ക്രൂവും ഒക്കെ സുരക്ഷിതമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം പലപ്പോഴും ഫാൻ താഴേക്ക് വീണ് പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടാകും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ പെട്ടെന്ന് പൊട്ടി വീഴുകയാണെങ്കിൽ അത് കാരണം ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതാണ് ചില സാഹചര്യങ്ങളിൽ മരണത്തിന് വരെ ഇവ വഴി വെച്ചേക്കാം
രാത്രിയിൽ തുടർച്ച ആയി ഫാനിട്ടാൽ
രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുകയാണെങ്കിൽ വീട്ടിൽ ഒരു വെന്റിലേഷൻ എങ്കിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് ഒരു ജനലോഷനും ഇല്ലാത്ത മുറിയിൽ രാത്രി മുഴുവൻ ഫാനിട്ട് കിടക്കുന്നത് ശ്വാസത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ് മാത്രമല്ല ഇത് കാരണം ശ്വാസ തടസ്സം ഉണ്ടാവുകയും അതുവഴി മാരകമായ ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഏൽക്കുകയും ചെയ്യുന്നു. അതേപോലെ ശക്തമായ രീതിയിൽ കാറ്റ് കൊള്ളുന്നത് ആസ്മയ്ക്കും അപസ്മാരത്തിനും കാരണമായി മാറാറുണ്ട് ഇത്തരം രോഗങ്ങൾ ഉള്ളവരും ഒരു പരിധിയിൽ കൂടുതൽ കാറ്റുകൊള്ളാൻ പാടില്ല
ഡീഹൈഡ്രേഷൻ
മറ്റൊന്ന് ശരീരത്തിൽ ഉണ്ടാക്കുന്ന ഡിഹൈഡ്രേഷൻ ആണ് ശരീരത്തിലെ ജലാംശത്തെ പൂർണമായും ഇല്ലാതാക്കുകയാണ് ഫാനിന്റെ കാറ്റുകൾ ചെയ്യുന്നത് രാത്രി മുഴുവൻ ഫാനിറ്റുറങ്ങുന്ന ഒരു വ്യക്തിയിൽ ഡീഹൈഡ്രേഷൻ വളരെയധികം വർദ്ധിക്കുന്നതായി കാണുന്നുണ്ട് ഈ സാഹചര്യത്തിൽ ശരീരത്തിലെ ജലാംശം കുറയുകയും അതുവഴി പല രോഗങ്ങളും ഉണ്ടാവുകയും ഒക്കെ ചെയ്യുന്നുണ്ട്