കൽപ്പറ്റ: കടുവാപ്പേടിയിൽ വയനാട്ടിലെ എസ്റ്റേറ്റ് മേഖല തോട്ടത്തിലിറങ്ങാൻ ഭയന്ന് തൊഴിലാളികൾ. കടുവായെ കാണുന്നത് പതിവെന്ന് തൊഴിലാളികൾ പറയുന്നു. വയനാട്ടിൽ പഞ്ചാരക്കൊല്ലിയിൽ രാധയെ കടുവ കടിച്ചുകൊന്ന ശേഷം പുലർച്ചെ ജോലിക്ക് പോവാനും കുട്ടികളെ പുറത്തുവിടാനും ഭയന്നിരിക്കുകയാണ് വയനാട്ടുകാർ.
പഞ്ചാരക്കൊല്ലിയിൽ ലയത്തിന് പിന്നാമ്പുറത്ത് സ്ഥിരമായി കടുവയെത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമാണെന്ന് തൊഴിലാളികൾ പറയുന്നു. പുലർച്ചെ ജോലിക്കിറങ്ങുന്നത് നിർത്തിയെന്ന് തൊഴിലാളികൾ പറയുന്നു. നേരം പുലർന്നശേഷമാണ് പലരും ജോലി തുടങ്ങുന്നത്. ജീവനിൽ ഭയമാണെന്നും എസ്റ്റേറ്റ് തൊഴിലാളികൾ പറയുന്നു.