കഴിഞ്ഞ കുറെ നാളുകളായി പല തരത്തിലുള്ള ഗോസിപ്പ് വാർത്തകളിലും ഇടം പിടിച്ച താരങ്ങളാണ് ജിഷിന് മോഹനും അമേയ നായരും. ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞവരോട്, അല്ല ഞങ്ങള്‍ സുഹൃത്തുക്കള്‍ തന്നെയാണെന്ന് അപ്പോഴും ജിഷിനും അമേയയും ആവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ, ഈ പ്രണയ ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് ജിഷിനും അമേയയും.
അതെ വിവാഹ നിശ്ചയം കഴിഞ്ഞു!. ‘അവന് യെസ് പറഞ്ഞു, അവളും യെസ് പറഞ്ഞു. എന്‍ഗേജ്മെന്റ് കഴിഞ്ഞു. നിന്റെ കൈകളിലാണ് എന്റെ സന്തോഷം. ഹാപ്പി വാലന്റൈന്‍സ് ഡേ. ഈ പ്രപഞ്ചത്തിന് നന്ദി’ എന്നാണ് ഫോട്ടോകള്‍ക്കൊപ്പം അമേയ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം അമേയയും ജിഷിനും പങ്കുവച്ച ഫോട്ടോകളും വൈറലായിരുന്നു.
View this post on Instagram
അമേയയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ വന്നപ്പോള്‍, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന് പറഞ്ഞിരുന്നത്. വിവാഹ മോചനത്തിന് ശേഷം ഞാന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നും ജിഷിന് പറഞ്ഞിരുന്നു. നടി വരദയാണ് ജിഷിന് മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകനും ഇരുവര്‍ക്കുമുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് വരദയും ജിഷിനും വിവാഹ മോചനം നേടിയത്.
STORY HIGHLIGHT: jishin mohan and ameya nair are engaged