തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ചു. സ്കോളർഷിപ്പ് ഫണ്ട് പുന:സ്ഥാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
കഴിഞ്ഞ മാസമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചത്. എന്നാൽ, മുന്നാക്ക, ഒബിസി, എസ്‌സി-എസ്ടി സ്കോളർഷിപ്പുകളില്‍ കുറവ് വരുത്തിയിരുന്നില്ല. ന്യൂനപക്ഷേതര വകുപ്പുകളിൽ കുറച്ചത് സ്കോളർഷിപ്പ് ഒഴികെയുള്ള പദ്ധതികൾ മാത്രമാണ്. സ്കോളർഷിപ്പ് ഫണ്ട് നിലനിർത്തുന്നതില്‍ ന്യൂനപക്ഷ വകുപ്പ് ജാഗ്രത കാണിച്ചില്ലെന്നും വിമർശനമുയർന്നിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളോട് കൂടിയാലോചന നടത്തിയതിന് ശേഷമായിരുന്നു ഈ കാര്യത്തിൽ തീരുമാനമെടുത്തത്. ഇതിനെതിരെ പ്രതിപക്ഷവും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നിരുന്നു