യുട്യൂബ് ഷോയ്ക്കിടെ മലയാളികളെ ഒന്നു ‘ചൊറിഞ്ഞ’ കൊമേഡിയൻ ജസ്പ്രീത് സിങ്ങിനെ എയറിൽ നിന്ന് താഴെയിറക്കാതെ മലയാളികൾ. കേരള സാർ… 100% ലിറ്ററസി സാർ… എന്ന ജസ്പ്രീതിന്റെ പരിഹാസത്തിനു മറുപടി നൽകിയ യുവതിയുടെ വിഡിയോയും ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന വിവാദ ഷോയിലാണ് ജസ്പ്രീത് ഈ വിവാദ പരാമർശം നടത്തിയത്.
ഇതിനു മറുപടിയായി സമൂഹമാധ്യമങ്ങളിൽ മലയാളികൾ പ്രതികരിച്ചിരുന്നു. ഇതിലൊരു വിഡിയോ ആണ് ഇപ്പോൾ വൈറൽ. ‘ശരിയാണ്, ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ബീഫ് കഴിക്കുന്നത്. ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ചിന്താപൂർവം വോട്ട് ചെയ്യുന്നത്. ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ കുമ്പളങ്ങി നൈറ്റ്സ് പോലുള്ള മികച്ച ചിത്രങ്ങൾ ഇറക്കുന്നത്. ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും സൗഹാർദത്തോടെ ജീവിക്കുന്നത്. ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കേരള മോഡൽ ഇത്ര പ്രസിദ്ധമായത്. ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ എല്ലാ ജെൻഡറുകളെയും അംഗീകരിക്കുന്നും അവർക്കുവേണ്ടി വാദിക്കുന്നതും.
100% literacy saar!
Education : Mysore saar
Hospital : Mangalore saar
Jobs : Bangalore saarThis is Gerala Model Saar 💪🏼
— Raaghu ರಾಘು (@raghavvk) February 12, 2025
ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ആവശ്യമെങ്കിൽ സർക്കാരിനെ വിമർശിക്കുന്നത്. ഞങ്ങൾക്ക് 100% സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്നത്. അതു മനസ്സിലാക്കണം.’ വിഡിയോയിൽ പറയുന്നു. ഇതേ മാതൃകയിൽ പല വിഡിയോകളും സമൂഹമാധ്യമത്തിൽ കാണാം.
STORY HIGHLIGHT: jaspreet singh kerala 100 percent literacy controversy