വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? നിങ്ങൾ. എന്നാൽ നിങ്ങൾക്ക് തീച്ചയായും ഈ ഹെൽത്തി പ്രോട്ടീൻ സാലഡ് പരീക്ഷിക്കാം. ആരോഗ്യം സംരക്ഷിക്കാൻ കഴിക്കാം സാലഡ്.
ചേരുവകൾ
- കടല – 1/2 കപ്പ് (ഉപ്പിട്ട് വേവിച്ചത് )
- സവാള – 1 എണ്ണം
- തക്കാളി – 1 എണ്ണം
- മുട്ട – 1 എണ്ണം
- കക്കിരി – 1/4 കപ്പ്
- ബദാം – 4 എണ്ണം
- ക്യാരറ്റ് – 1 എണ്ണം
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ
- ഉപ്പ് – ആവിശ്യത്തിന്
- മല്ലി ഇല – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ മുട്ട പൊട്ടിച്ചൊഴിച്ചു ചിക്കി മാറ്റി വയ്ക്കുക. പിന്നീട് ഒരു ബൗളിൽ ചിക്കിയ മുട്ടയും വേവിച്ച കടലയും ചേർത്ത് നല്ലതു പോലെ യോജിപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ക്യാരറ്റ്, സവാള, തക്കാളി, കക്കിരി, മല്ലിയില ചേർക്കുക. ശേഷം ഉപ്പും കുരുമുളക് പൊടിയും നാരങ്ങാ നീരും, നുറുക്കിയ ബദാം കഷ്ണങ്ങളും ചേർത്ത് കഴിക്കുക.
STORY HIGHLIGHT: protein salad