Recipe

രുചികരമായ ബനാന ബ്രെഡ് സാൻഡ്‌വിച്ച് – banana bread sandwich

കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാന്‍‌ പറ്റിയ ഐറ്റം ബനാന ബ്രെഡ് സാൻഡ്‌വിച്ച് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

  • ബ്രെഡ് – 2 എണ്ണം
  • നേന്ത്രപ്പഴം – 1 എണ്ണം
  • ശർക്കര -2 ടേബിൾസ്പൂൺ
  • തേങ്ങ ചിരകിയത് – 2 ടേബിൾസ്പൂൺ
  • ഏലയ്ക്കാപൊടി – 1/4 ടീസ്പൂൺ
  • നെയ് – 1 ടേബിൾസ്പൂൺ
  • ബദാം/അണ്ടി പരിപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനിൽ നെയ്യ് ഒഴിച്ചതിന് ശേഷം ബ്രെഡ് ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക. ശേഷം നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും ബദാമും ചൂടാക്കി അതിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച നേന്ത്രപ്പഴം ചേർത്ത് വരട്ടി എടുക്കുക. പകുതി വേവാകുമ്പോൾ ശർക്കര പൊടിയും ഏലയ്ക്കാ പൊടിയും ചേർത്ത് 3 മിനിറ്റോളം ചെറു തീയിലിട്ട് വരട്ടി എടുക്കുക. ശേഷം ഇതിലേക്ക് തേങ്ങ ചിരികയതും ചേർത്ത് യോജിപ്പിക്കുക. ഇനി മാറ്റി വച്ച ബ്രെഡിൽ ഈ കൂട്ട് നിറയ്ക്കുക. ബനാന ബ്രെഡ് സാൻഡ്‌വിച്ച് തയ്യാർ.

STORY HIGHLIGHT: banana bread sandwich