വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ മസാലകടല തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഐറ്റം.
ആവശ്യമായ ചേരുവകൾ
- കടല – അരക്കിലോ, കുതിർത്തത്
- ഉപ്പ് – പാകത്തിന്
- വെള്ളം – പാകത്തിന്
- മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
- തേങ്ങാക്കൊത്ത് – അരക്കപ്പ്
- വെളിച്ചെണ്ണ – പാകത്തിന്
- കടുക് – അര ചെറിയ സ്പൂൺ
- സവാള – രണ്ട്, അരിഞ്ഞത്
- മുളകുപൊടി – ഒരു വലിയ സ്പൂൺ
- കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
- ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
- കറിവേപ്പില – രണ്ടു തണ്ട്
തയ്യാറാക്കുന്ന വിധം
കടല ഉപ്പ് , മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. വേവിച്ച വെള്ളം ഊറ്റി മാറ്റി വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാള വഴറ്റുക.
കുരുമുളക്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ കടല വേവിച്ച വെള്ളത്തിൽ കുഴച്ചതു സവാളക്കൂട്ടില് ചേർത്തു വഴറ്റണം. ഊറ്റിവച്ചിരിക്കുന്ന കടലയും ചേർത്തു നന്നായി വരട്ടിയ ശേഷം ഉപ്പു പാകത്തിനാക്കി കറിവേപ്പില ചേർത്തു വാങ്ങാം. മസാലക്കടല റെഡി