അവല്‍ വിളയിച്ചത് തയ്യാറാക്കിയാലോ? കിടിലന്‍ രുചിയില്‍ അവല്‍ വിളയിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
ശര്‍ക്കര അര കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചു വെക്കുക. അവല്‍ തവയിലിട്ട് ചെറു തീയില്‍ രണ്ടോ മൂന്നോ മിനിറ്റ് ഫ്രൈ ചെയ്‌തെടുക്കുക. അവല്‍ നന്നായി ഇളക്കിക്കൊടുക്കണം. അവല്‍ കയ്യിലെടുക്കുമ്പോള്‍ പൊടിഞ്ഞു വരുന്നതാണ് പാകം. അതിനുശേഷം അവല്‍ മറ്റൊരു പാത്രത്തിലേക്കു മാറ്റുക. അതേ പാനിലേക്കു രണ്ടു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ചു ചൂടായ ശേഷം അതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് നന്നായി ഇളക്കുക.
അണ്ടിപ്പരിപ്പ് പകുതി ഫ്രൈയായി വരുമ്പോള്‍ ഉണക്കമുന്തിരി ഇട്ട് ഫ്രൈ െചയ്തു മാറ്റി വയ്ക്കുക.
ഇനി ഈ ഫ്രൈയിങ് പാനിലേക്കു പൊട്ടുകടലയിട്ടു രണ്ടോ മൂന്നോ മിനിറ്റു ഫ്രൈ ചെയ്യുക. ശേഷം രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ കറുത്ത എള്ളും കൂടി ചേര്‍ത്തു നന്നായി ഇളക്കി ഫ്രൈ ചെയ്തു മറ്റൊരു പാത്രത്തിലേക്കു മാറ്റുക. ശേഷം ഫ്രൈയിങ് പാനിലേക്കു 3 കപ്പ് തേങ്ങ ചിരകിയത് ഇട്ട് തേങ്ങയുടെ വെള്ള നിറം മാറി വരുമ്പോള്‍ ശര്‍ക്കര പാനി ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് ഒരു സ്പൂണ്‍ ഏലക്കാപ്പൊടി ചേര്‍ക്കുക. നന്നായി ഇളക്കിക്കൊടുക്കണം. അഞ്ചു മിനിറ്റു കഴിയുമ്പോള്‍ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന അവല്‍ ഇതിലേക്കു ചേര്‍ത്തു നല്ലതുപോലെ യോജിപ്പിക്കുക. മൂന്നു മിനിറ്റു കഴിയുമ്പോള്‍ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന പൊട്ടുകടല, അണ്ടിപ്പരിപ്പ്, എള്ള്, ഉണക്ക മുന്തിരി എന്നിവ അവലിലേക്കിട്ടു വീണ്ടും നന്നായി യോജിപ്പിക്കുക.