വൈദ്യുതി ബിൽ കുത്തനെ ഉയരുന്നത് തലവേദനയാകുന്നുണ്ടോ? ബിൽ തുകയിൽ 35 ശതമാനം വരെ കുറവ് വരുത്താം. മാർഗനിർദേശങ്ങൾ കെഎസ്ഇബി തന്നെ തരും. പക്ഷേ വൈകുന്നേരും ആറു മണിക്ക് മുമ്പ് നടപ്പാക്കണം എന്നു മാത്രം.
ചെറിയൊരു കാര്യം ശ്രദ്ധിച്ചാൽ തന്നെ ബില്ലിൽ നല്ല വ്യത്യാസം വരുത്താൻ ആകും. പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗമുള്ളവർക്ക് പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധികനിരക്ക് ബാധകമാണ്. ഇത് ശ്രദ്ധിക്കാതെയാണ് മിക്കവരുടെയും വൈദ്യുതി ഉപയോഗം. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം
രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയില്‍ 10 ശതമാനം കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാം എന്നതാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ കെഎസ്ഇബി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ അൽപ്പം ശ്രദ്ധിക്കണം. ബാറ്ററി ചാര്‍ജിങ് രാവിലെ ചെയ്യുന്നതാണ് ലാഭകരമാവുക. പമ്പ് സെറ്റ്, വാട്ടര്‍ ഹീറ്റര്‍, മിക്സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗം കഴിയുമെങ്കിൽ പകൽ സമയത്ത് മാത്രമാക്കാം. ഇങ്ങനെ വൈദ്യുതി ബില്ലിൽ നല്ലൊരു തുക ലാഭിക്കാനാകും.
കെഎസ്ഇബി നൽകുന്ന നിർദേശം ഇങ്ങനെ
ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം ആറു മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇതു ശ്രദ്ധിച്ചാൽ തന്നെ വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാൻ ആകും. വീട്ടിലെ, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ തുടങ്ങിയ വൈദ്യുതോപകരണങ്ങൾ പകൽ സമയത്ത് ഉപയോഗിക്കുന്നതാണ് ലാഭകരം. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിനും പകൽ സമയം ഉപയോഗിക്കാം. രാവിലെ ആറു മണിക്ക് ശേഷം വൈദ്യുതി ഉപയോഗിച്ചാൽ 10 ശതമാനം നിരക്ക് കുറവാണ് എന്ന മെച്ചവുമുണ്ട്.
വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ള സമയങ്ങളാണ് പീക്ക് അവേഴ്സ്. വീടുകളിൽ വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് വൈകുന്നേരമാണ്. ആളുകൾ ജോലി കഴിഞ്ഞ് വീട്ടിലെത്തി വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതോടെ വൈദ്യുതിയുടെ ഡിമാൻഡും ഉയരും.
ഓഫ്-പീക്ക് സമയങ്ങൾ എന്തൊക്കെയാണ്?
വൈദ്യുതി ആവശ്യകത ഏറ്റവും കുറഞ്ഞ സമയമാണ് ഓഫ്-പീക്ക് സമയം. മിക്ക ആളുകളും ജോലിക്കും മറ്റുമായി പുറത്ത പോകുന്ന ഈ സമയത്ത് വൈദ്യുതി പ്ലാൻ ചെയ്ത് ഉപയോഗിച്ചാൽ ബിൽ തുക കുറയ്ക്കാൻ ആകും.
content highlight: KSEB