Celebrities

വാശിപ്പുറത്താണ് വണ്ണം കുറച്ചത്, പിന്നീട് പല പ്രശ്നങ്ങളുമുണ്ടായി; ജിസ്മ വിമൽ – weight loss journey of jisma vimal

രണ്ട് മാസം കൊണ്ടാണ് ശരീരഭാരം കുറച്ചതെന്നും ഒരു വാശിയുടെ പേരിലാണ് അത് ചെയ്തതെന്നും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറും നടിയുമായ ജിസ്മ വിമൽ. പുത്തൻ ചിത്രം പൈങ്കിളിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു താരം ഈ കാര്യം വെളുപ്പെടുത്തിയത്. വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് 2016-ലാണ് ചിന്തിച്ച് തുടങ്ങുന്നതെന്ന് നേരത്തെ ജിസ്മ പറഞ്ഞിരുന്നു.

‘നല്ല രീതിയിലുള്ള ട്രാൻസ്ഫർമേഷനായിരുന്നില്ല. ഭക്ഷണം നന്നായി കഴിക്കുമായിരുന്നു. നന്നായി കഴിക്കുന്നത് നിർത്തി. പിന്നീട് ശാരീരികമായി കുറേ പ്രശ്നങ്ങൾ വന്നു. പെട്ടെന്ന് ചർദ്ദിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ വന്നിട്ടുണ്ട്. ആമാശയം ചുരുങ്ങിപ്പോകുന്ന പ്രശ്നങ്ങളൊക്കെ. പതിയെ പതിയെയാണ് അത് ശരിയായത്. ഇപ്പോൾ കൃത്യമായി ക്രമംപാലിക്കുന്നത് കൊണ്ട് പ്രശ്നമില്ല. ഇപ്പോൾ അറിയാം എത്ര, എങ്ങനെ കഴിക്കണമെന്ന്’ ജിസ്മ പറഞ്ഞു.

രു ഓഡിഷനിൽ‍ പങ്കെടുക്കാൻ ചെന്നപ്പോഴാണ് അവർ പറയുന്നത് എന്നെ കാണാൻ വളരെയധികം പ്രായം തോന്നിക്കുമെന്ന്. അതുവരെ വണ്ണം വലിയൊരു പ്രശ്നമാണെന്ന തോന്നലുകളൊന്നും ഉണ്ടായിട്ടില്ല. മുൻപ് താരം പറഞ്ഞു. നടൻ ശ്രീജിത്ത്‌ ബാബു സംവിധാനം ചെയ്ത പൈങ്കിളിയാണ് ജിസ്മയുടെ ഏറ്റവും പുതിയ ചിത്രം.

STORY HIGHLIGHT: weight loss journey of jisma vimal