മീൻ (അയില )- 1/4 കിലോ
മുളക് പൊടി – 2 ടീസ്പൂൺ
മഞ്ഞൾ – 1 ടീസ്പൂൺ
ഇഞ്ചി – 1 കഷ്ണം ചതച്ചത്
പച്ചമുളക് – 3 എണ്ണം
ഉപ്പു – ആവശ്യത്തിന്
തക്കാളി – 1 ചെറുത്
പുളി – ആവശ്യത്തിന്
തേങ്ങാ ചിരകിയത് – 1/2 മുറി
ചെറിയുള്ളി – ചെറുതായി അരിഞ്ഞത്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
കറിവേപ്പില – കുറച്ചു
ഒന്നാമത്തെ ചേരുവകൾ ചട്ടിയിൽ നല്ലവണ്ണം മിക്സ് ചെയ്തു 10 മിനിറ്റ് വെയ്ക്കുക. അതിലേക്കു 3 കപ്പു വെള്ളം ഒഴിച്ച് നല്ലവണ്ണം മീൻ വേവുന്നത് വരെ തിളപ്പിക്കുക.
രണ്ടാമത്തെ ഐറ്റം ( തേങ്ങാ) മിക്സിയിൽ നല്ലവണ്ണം അരച്ച് വെന്ത മീനിലേക്കു ചെറുത് നല്ലവണ്ണം തിളപ്പിച്ച് അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കുക
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അത്‌ലിക്കു അരിഞ്ഞുവെച്ച വെറിയുള്ളി നല്ലവണ്ണം ബ്രൗൺ കളർ ആകുന്നതു വരെ ഫ്രൈ ചെയ്തു കറിവേപ്പില ചേർത്ത് മീൻ കറിയിലേക്കു ചേർക്കുക
മീൻ കറി തെയ്യാർ !!!!