അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയുടെ ചികിത്സാ ദൗത്യം ചൊവ്വാഴ്ച പുനരാരംഭിക്കും. മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ ഏഴാറ്റുമുഖം ഭാഗത്ത് ചാലക്കുടി പുഴയുടെ സമീപമുള്ള പറമ്പിൽ ഇന്നു രാവിലെയായിരുന്നു കണ്ടെത്തിയിരുന്നത്. കൂട് നിർമിച്ചശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കോടനാടുള്ള അഭയാരിണ്യത്തിലേക്കു മാറ്റും.
ആന തീരെ അവശനാണ്. ശരീരം മെലിഞ്ഞു കാലുകൾക്കു നീർക്കെട്ടുമുണ്ട്. ആനയെ കണ്ടെത്തിയതിനാൽ കൂടിന്റെ നിർമാണം 24 മണിക്കുറുകൾക്കുള്ളിൽ പൂർത്തിയാക്കി ദൗത്യം ചൊവാഴ്ച ആരംഭിക്കാനാണു തീരുമാനം. ചികിത്സാ ദൗത്യത്തിന്റെ ഭാഗമായി വിക്രം എന്ന കുങ്കിയാനയെ എത്തിച്ചു. നാളെ മറ്റു രണ്ടു കുങ്കികളെ കൂടി എത്തിക്കും.
ഡോ.അരുൺ സക്കറിയക്കൊപ്പം 20 അംഗ സംഘം നാളെയെത്തും. ചികിത്സയുടെ മുൻപായി 80 വനപാലകരുടെ സംഘവും സജ്ജമാണ്.
STORY HIGHLIGHT: injured elephant rescue