സോഷ്യല്‍ മീഡിയ താരവും നടന് കൃഷ്ണ കുമാറിന്റെ മകളുമാണ് ദിയ കൃഷ്ണ. ഈയ്യടുത്താണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ദിയ പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് ദിയയും അശ്വിനും. ഇരുവരുടേയും ആദ്യത്തെ കണ്മണിയെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ആദ്യ മൂന്നുമാസത്തെ ഗര്‍ഭകാലത്തെക്കുറിച്ച് പ്രേക്ഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇരുവരും.
എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറായ ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിനും പുതിയ വ്ളോഗിലൂടെ നല്കി. ഈ കാലയളവിലെ ഭക്ഷണം, ആരോഗ്യസ്ഥിതി തുടങ്ങിയവയെക്കുറിച്ചെല്ലാം ആരാധകര്‍ ചോദ്യം ചോദിച്ചിരുന്നു. ഈ സമയത്ത് ‘കംഫര്‍ട്ട് ഫുഡ് എന്തെങ്കിലും ഉണ്ടായിരുന്നോ’ എന്ന ചോദ്യത്തിന് ഉണക്കമീന്‍ കറിയായിരുന്നു കംഫര്‍ട്ടായ ഭക്ഷണവിഭവമെന്നാണ് ദിയ നൽകിയ മറുപടി.
ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയവയും കഴിച്ചു. കുറച്ചുനാള്‍ പഴഞ്ചോറായിരുന്നു കംഫര്‍ട്ടായ ഭക്ഷണമെന്നും ഒരുദിവസം ഛര്‍ദിച്ചപ്പോള്‍ അത് വേണ്ടാതായെന്നും ഇതിനൊപ്പം രണ്ട് കുപ്പി ഗ്ലൂക്കോസും കംഫര്‍ട്ടായിരുന്നുവെന്നും അശ്വിനും ദിയയും പറഞ്ഞു. ഒരു ഭക്ഷണം പോലും കഴിക്കാന്‍ പറ്റില്ലായിരുന്നു. അമ്മ സ്പൂണില്‍ വെള്ളം കോരിത്തരുകയായിരുന്നെന്നും ആദ്യ മൂന്നുമാസക്കാലം ആരോഗ്യം മോശമായിരുന്നെന്നും ദിയയും വീഡിയോയില്‍ പറയുന്നു.
STORY HIGHLIGHT: diya krishna q and a vlog about her pregnancy