റിയാദ്: സൗദിയിലെ ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനെ തുടർന്ന് മൂന്ന് പ്രവാസി സ്ത്രീകളെ അറസ്റ്റ് ചെയ്തു. റിയാദിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് ഇവർ അറസ്റ്റിലായത്.
മനുഷ്യക്കടത്ത് പോലുള്ള കുറ്റങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കമ്യൂണിറ്റി സെക്യൂരിറ്റിയും റിയാദ് പ്രാദേശിക പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ആവശ്യമായ നിയമ നടപടികൾക്കു ശേഷം പിടികൂടിയവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.