തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് സമരത്തില്‍ കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസ്.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ചോദ്യംചെയ്യലിന് എത്താന്‍ പൊലീസ് ആശ വര്‍ക്കര്‍മാര്‍ക്ക് നോട്ടീസ് നല്‍കി. ഓണറേറിയം വര്‍ധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാരുടെ സമരം.
അതിനിടെ സമരത്തെ തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആശ വര്‍ക്കര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു പ്രതികരണം. കഴിഞ്ഞ വര്‍ഷവും ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ബജറ്റിലും അവരെ പ്രത്യേകം പറയുമെന്ന് വിചാരിച്ചാണ് ഇവര്‍ സമരം ചെയ്യുന്നത്. എന്നാല്‍ ആശ വര്‍ക്കര്‍മാര്‍ സ്‌കീം വര്‍ക്കര്‍മാരാണ്. അവര്‍ക്ക് ഏറ്റവും നല്ല ശമ്പളം നല്‍കുന്ന സംസ്ഥാനമാണ് കേരളം എന്നായിരുന്നു ബാലഗോപാല്‍ പറഞ്ഞത്.