Health

കശുവണ്ടിയുടെ വ്യാജനെ തിരിച്ചറിയാം, ഈ കാര്യങ്ങൾ നോക്കിയാൽ മതി

ആരോഗ്യത്തിന് വളരെയധികം ഗുണകരമാകുന്ന ഒന്നാണ് കശുവണ്ടികൾ നമ്മൾ പലപ്പോഴും കുട്ടികൾക്കും മറ്റും ഇത് ദിവസവും വാങ്ങിക്കൊടുക്കുകയും ചെയ്യാറുണ്ട് എന്നാൽ നമ്മൾ വലിയ വില കൊടുത്ത് വാങ്ങി കൊടുക്കുന്ന കശുവണ്ടി യഥാർത്ഥമാണോ എന്ന് നമ്മൾ എങ്ങനെ അറിയും അതിനെക്കുറിച്ച് അറിയുവാനും ഇപ്പോൾ ചില മാർഗങ്ങളുണ്ട്

കശുവണ്ടിയുടെ ആരോഗ്യഗുണങ്ങൾ

നാരികൾ പ്രോട്ടീൻ മിനറൽസ് മഗ്നീഷ്യം മംഗനീസ് ഫോസ്ഫറസ് സിംഗ് കോപ്പർ വിറ്റാമിൻ കെ വിറ്റാമിൻ ബി സിക്സ് തുടങ്ങി ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള പോഷക സമ്പന്നമായ ഒന്നാണ് കശുവണ്ടി കുട്ടികൾ മുതൽ പ്രായമായവർ വരെ കശുവണ്ടി കഴിക്കുകയും ചെയ്യാറുണ്ട് ഇത് ദിവസവും മൂന്നോ അഞ്ചോ എണ്ണം കഴിക്കുന്നതാണ് നല്ലത് തലേദിവസം വെള്ളത്തിൽ ഇട്ട് കുതിർത്ത് കഴിക്കുകയാണെങ്കിൽ അതാണ് കൂടുതൽ ഗുണം

പാലും കശുവണ്ടിയും

കശുവണ്ടി പാലിൽ കുതിർത്ത് കഴിക്കുന്നത് വളരെ രുചികരമാണ്. രാത്രിയിൽ ഒരു ഗ്ലാസ് പാലിൽ മൂന്നോ നാലോ കശുവണ്ടി കുതിരാൻ ഇടണം പിറ്റേദിവസം ഇത് കഴിക്കുകയാണ് വേണ്ടത് അല്ലെങ്കിൽ ഈ പാല് കുടിക്കുകയും ചെയ്യാം

വ്യാജൻ എങ്ങനെ തിരിച്ചറിയാം

കശുവണ്ടിയിലും വ്യാജൻ ഇറങ്ങിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാമല്ലോ പലരീതിയിലാണ് ഇത് വ്യാജനാണോ എന്ന് പരിശോധിക്കാൻ സാധിക്കുന്നത് ഒന്ന് ഇതിന്റെ നിറമാണ് യഥാർത്ഥ കശുവണ്ടിയുടെ നിറം വെള്ളയാണ് പാടുകളും കറുപ്പും ദ്വാരങ്ങളും ഉള്ള കശുവണ്ടി ഒരിക്കലും വാങ്ങാൻ പാടില്ല ഒരിഞ്ച് നീളവും അല്പം കട്ടിയേറിയതും ആണ് കശുവണ്ടി എങ്കിൽ അത് സുരക്ഷിതമായ ഒന്നാണ് യഥാർത്ഥ കശുവണ്ടിക്ക് അല്പം മധുരവും ഉണ്ടായിരിക്കും ചവയ്ക്കുമ്പോൾ തന്നെ അവ പെട്ടെന്ന് പൊടിഞ്ഞു പോവുകയും ചെയ്യും യഥാർത്ഥ കശുവണ്ടിക്ക് നേരിയ സുഗന്ധമാണ് ഉള്ളത് എന്നാൽ ഇതിന് എണ്ണയുടെ മണം ആണെങ്കിൽ ഇത് വ്യാജനാണെന്ന് ഉറപ്പിക്കാം ശുദ്ധജലത്തിൽ കശുവണ്ടി ഇടുമ്പോൾ വെള്ളത്തിൽ മുങ്ങുകയാണെങ്കിൽ ശുദ്ധമാണെന്ന് തിരിച്ചറിയാം പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് മായം കലർന്നത് തന്നെ