Kerala

മരാമത്ത് പണികൾക്കുള്ള ഡി.എസ്.ആർ. നിരക്ക് പുതുക്കി സർക്കാർ; ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും – kerala government to carry new dsr

മരാമത്ത് പ്രവര്‍ത്തികളുടെ അടങ്കല്‍ തയ്യാറാക്കുന്നതിന് ഡെല്‍ഹി ഷെഡ്യൂള്‍ പ്രകാരമുള്ള നിരക്ക് കാലികമാക്കാനുള്ള തീരുമാനം കൈക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍. അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇതിനായി പ്രൈസ് സോഫ്റ്റുവെയറില്‍ ആവശ്യമായ ഭേദഗതി വരുത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2021 ഒക്ടോബര്‍ 15-ന് നിലവിലെ സര്‍ക്കാരാണ് ഡി.എസ്.ആര്‍.-2018 പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ കരാറുകാരുമായി ധനകാര്യ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഡി.എസ്.ആര്‍.-2021 നിലവില്‍വന്നുവെന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനെതുടര്‍ന്നാണ് പുതിയ മാറ്റം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇനിമുതല്‍, കേന്ദ്ര സര്‍ക്കാര്‍ പുതുക്കി വിജ്ഞാപനം ചെയ്ത ഡി.എസ്.ആര്‍.-2021 സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

ഇക്കാര്യം അനുഭാവപൂര്‍ണമായി പരിഗണിക്കാമെന്ന് ധനകാര്യ മന്ത്രി ചര്‍ച്ച നടക്കുമ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിരക്കുകള്‍ 2018-ലെ ഡി.എസ്.ആറില്‍നിന്ന് 2021-ലെ ഷെഡ്യൂളിലേക്ക് കലോചിതമായി പുതുക്കി നിശ്ചയിക്കുമെന്ന് ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനകാര്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

STORY HIGHLIGHT: kerala government to carry new dsr