ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിമൂന്നര വർഷം കഠിനതടവും, 4,75000 രൂപ പിഴയും വിധിച്ച് ഹരിപ്പാട് അതിവേഗ കോടതി. അന്തർ സംസ്ഥാന ലോറി ഡ്രൈവറായ കണ്ണൂർ പരിയാരം താനൂർക്കര വീട്ടിൽ മുഹമ്മദ്ഷാഫിയാണ് പ്രതി.
പ്രായത്തിനനുസൃതമായി ബുദ്ധി വികാസമില്ലാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നൽകി ബന്ധുക്കളുടെ അനുവാദമില്ലാതെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിൽ ലോഡ്ജിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയും 6.5 പവനും, വിടുപണിയ്ക്കായി സൂക്ഷിച്ചു വെച്ച 72000 രൂപയും തട്ടിയെടുത്തെന്നുമാണ് കേസ്. വെണ്മണി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ്.വി കോര കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
STORY HIGHLIGHT: mentally retarded child was molested