ജെ.കെ. ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഇന്ത്യയിലെ പ്രസിഡന്റ് അനൂജ് ഖത്തൂരിയ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരി 14-ാം തീയതിയാണ് അദ്ദേഹം പദവി രാജിവെച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജി സ്വീകരിച്ചതായി ജെ.കെ. ടയറും സ്ഥിരീകരിച്ചിട്ടുണ്ട്.
2022-ലാണ് അനൂജ് ഖത്തൂരിയെ ജെ.കെ.ടയറില്‍ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ടാറ്റ മോട്ടോഴ്സിലും അശോക് ലെയ്ലാന്‍ഡിലും അദ്ദേഹം ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്നു. ഇതിനുശേഷമാണ് ജെ.കെ.ടയറിലെത്തിയത്. ഒരു സ്ത്രീ നല്കിയ പരാതിയില്‍ അദ്ദേഹത്തിനെതിരേ മുംബൈ പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് രാജിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി സ്ഥിരീകരിച്ചെങ്കിലും മറ്റുകാര്യങ്ങളില്‍ പ്രതികരിക്കാനികില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് ജെ.കെ. ടയേഴ്സ് നല്കിയ മറുപടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
STORY HIGHLIGHT: anuj kathuria resigned from jk tyres