ജര്‍മ്മന്‍ പാര്‍ലമെന്റായ ബുണ്ടസ്റ്റാഗിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും വോട്ട് ചെയ്ത് നാല് ജര്‍മ്മന്‍ പൗരന്മാർ. റയ്നര്‍ ഹെല്ബിംഗ്, യൂട്ട ഹെല്ബിംഗ്, എവ്ലിന് കിര്‍ണ്‍, വെറോണിക്ക ഷുറാവ്ലേവ എന്നിവരാണ് കേരളത്തിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം തിരുവനന്തപുരത്തെ ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 23 നാണ് ജര്‍മ്മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള തപാല്‍ വോട്ടുകള്‍ ജര്‍മ്മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്.
STORY HIGHLIGHT: postal vote from kerala in german parliamentary election