മലയാളികളുടെ നാടൻ വിഭവങ്ങളിലെ പ്രധാനിയാണ് വെളുത്തുള്ളി. രുചി കൂട്ടുക മാത്രമല്ല, വെള്ളുത്തുള്ളിക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ഗുണം ചെയ്യും. പ്രമേഹം, കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കും.
ഔഷധമാണെന്നു കരുതി വെളുത്തുള്ളി കഴുക്കുന്നതിന് മുന്‍പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരിക്കലും വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാന്‍ പാടില്ല, കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാൽ കഴിക്കരുത്.
എച്ച്‌ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും.
മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്.
content highlight: Garlic health