ദുബായ്: ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ മോണ്‍ മോര്‍ക്കല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ബൗളിങ് പരിശീലകന്‍ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത്.
ഫെബ്രുവരി 15നാണ് മോണ്‍ മോര്‍ക്കല്‍ ദുബായിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ടീമിന്റെ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പിതാവിന്റെ വിയോഗം.
പരിശീലകന്റെ തിരിച്ചു വരവ് എന്നായിരിക്കുമെന്നു വ്യക്തമായിട്ടില്ല. ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് മറ്റന്നാളാണ് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. 23നു പാകിസ്ഥാനുമായുള്ള പോരാട്ടവും നടക്കും.
content highlight: Indian bowling coach