Celebrities

മഹാകുംഭമേളയിൽ പങ്കെടുത്ത് സീരിയൽ നടി ശ്രീക്കുട്ടി | Actress Sreekutty

ഭർത്താവ് മനോജ് കുമാറിനൊപ്പമാണ് ശ്രീക്കുട്ടി പ്രയാ​ഗ് രാജിലെത്തിയത്

മഹാകുംഭമേളയിൽ പങ്കെടുത്ത് സീരിയൽ നടി ശ്രീക്കുട്ടി. ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഭർത്താവ് മനോജ് കുമാറിനൊപ്പമാണ് ശ്രീക്കുട്ടി പ്രയാ​ഗ് രാജിലെത്തിയത്.

ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞത് തന്റെ പൂർവജന്മം സുകൃതം എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശ്രീക്കുട്ടി കുറിച്ചത്. യാത്ര തുടങ്ങിയത് മുതലുള്ള വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരുന്നു. ഓരോ സ്ഥലങ്ങളിലേക്ക് പോകുന്നതും അവിടുത്തെ ഭക്ഷണത്തെ കുറിച്ചും ശ്രീക്കുട്ടി വ്ലോ​ഗിൽ പറയുന്നുണ്ട്.

മണിക്കൂറുകളോളം ബ്ലോക്കിൽപെട്ട് കിടന്നശേഷമാണ് കാർ മുന്നോട്ട് നീങ്ങുന്നതെന്നും തിരക്ക് കാരണം തങ്ങാൻ മുറി പോലും കിട്ടിയില്ലെന്നും താരം വീഡിയോയിൽ പറയുന്നു. പോകുന്ന വഴിയിലെ കാഴ്ചകളും മറ്റ് തീർത്ഥാടകരുമായി സംസാരിക്കുന്നതുമൊക്കെ ശ്രീക്കുട്ടി വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

content highlight: Actress sreekutty