ആവശ്യമായ സാധനങ്ങൾ
പച്ച കായ – 1
തേങ്ങ ചിരണ്ടിയത് – 3 കൈ പിടി നിറയെ
ജീരകം – 1 tsp
മഞ്ഞൾ പൊടി – ¾ tsp
നല്ല പുളിയുള്ള തൈര് – ¾ to 1 Cup
പച്ചമുളക് – 4
ചെറിയ ഉള്ളി – 3
കടുക് – ½ tsp
ഉലുവ – ¼ tsp
വറ്റൽ മുളക് – 3
കറിവേപ്പില
എണ്ണ – 1 tbsp
തയ്യാറാക്കുന്ന വിധം
പച്ചകായ പുറത്തെ തൊലി കളഞ്ഞു മുറിച്ചെടുക്കുക.
മുറിച്ചെടുത്തതിന് ശേഷം നന്നായി കഴുകി, ½ tsp മഞ്ഞൾ പൊടി, ഉപ്പ് , പച്ചമുളക് എന്നിവ ചേർത്ത് 2 Cup വെള്ളത്തിൽ വേവിച്ചെടുക്കുക. ( വെള്ളത്തിന്റെ അളവ് മാറ്റം വരുത്താം) തേങ്ങ, ജീരകം,¼ tsp മഞ്ഞൾ പൊടി എന്നിവ വളരെ കുറച്ചു വെള്ളത്തിൽ (2-5 tbsp) നന്നായി അരച്ചെടുക്കുക. പച്ച കായ വെന്തതിന് ശേഷം അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേർത്ത്,തേങ്ങയുടെ പച്ച ടേസ്റ്റ് മാറുന്നത് വരെ വീണ്ടും തിളപ്പിക്കുക. തൈര് നന്നായി ഉടച്ചതിന് ശേഷം കറിയിലേക് ചേർക്കുക.
തീ ഓഫ് ചെയ്യുകതൈര് ചേർത്തതിന് ശേഷം കറി തിളപ്പിക്കാൻ പാടില്ല.( കറി പിരിഞ്ഞു പോകും)ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക.ഒരു പാനിൽ എണ്ണയൊഴിച് ചൂടാകുമ്പോൾ കടുക്, ഉലുവ പൊട്ടിക്കുക.
കറിവേപ്പില ചേർക്കുക.വറ്റൽ മുളക് ചേർക്കുക.ചെറിയ ഉള്ളി ചേർക്കുക.
ചെറിയ ഉള്ളി ഗോൾഡൻ കളർ ആയാൽ കറിയിലേക് ചേർത്ത് 5 min അടച്ചു വെയ്ക്കുക.