ഭാരം കുറയ്ക്കാൻ എല്ലാവരും ഉപയോഗിക്കുന്നതിൽ ഒരു പ്രധാന സ്ഥാനം തന്നെ ചിയ സീഡിനുണ്ട്. എന്നാൽ ഭാരം കുറയ്ക്കാൻ ഹൈ പ്രോട്ടീൻ ചിയ സീഡ് സ്മൂത്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- പാൽ – 2 ഗ്ലാസ്
- ചിയ സീഡ്സ് – 2 സ്പൂൺ
- തേൻ – 2 സ്പൂൺ
- ബദാം – 2 സ്പൂൺ
- കറുവപ്പട്ട പൊടിച്ചത് – 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
പാലിലേക്ക് ആവശ്യത്തിന് ചിയ സീഡ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് കുറച്ച് ബദാമും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതിലേക്ക് കുറച്ച് പഴം കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് തേനും ഒരു നുള്ള് കറുവപ്പട്ട പൊടിച്ചതും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്.
STORY HIGHLIGHT: chia seed smoothie