നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയര്‍ പിടിയില്‍. ടെക്നോപാര്‍ക്കിലെ ഡാറ്റാ എഞ്ചിനീയറായ മുരുക്കുംപുഴ സ്വദേശി മിഥുന് മുരളിയാണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയും 75000 രൂപയും കഞ്ചാവും ആണ് പോലീസ് പിടികൂടിയത്.
ഇയാൾ വീട് വാടകയ്ക്കെടുത്താണ് ലഹരി കച്ചവടം നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHT: drug trade finally caught