അരീക്കോടിനടുത്ത് തെരട്ടമ്മലിൽ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ അപകടം. മത്സരത്തിന് തൊട്ടുമുൻപുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. മൈതാനത്തിന് സമീപം ഇരുന്നവർക്കുനേരേ പടക്കങ്ങൾ തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലുള്ള ഫൈനൽ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്.
STORY HIGHLIGHT: football tournament cracker accident