Kerala

സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായെന്ന് പരാതി; സ്കൂള്‍ വിട്ട് മടങ്ങുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ – girl missing in kochi

സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. വടുതല സ്വദേശികളായ ദമ്പതികളുടെ മകൾ തന്‍വി സ്വീനിഷിനെ കാണാതായത്. കുട്ടി സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടി സൈക്കിൾ ചവിട്ടി പോകുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പച്ചാളത്ത് വെച്ചാണ് കുട്ടിയെ കാണാതായത്.

സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്കായി ജില്ലയുടെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

STORY HIGHLIGHT: girl missing in kochi