കൊച്ചിയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി. വടുതല സ്വദേശികളായ ദമ്പതികളുടെ മകളെയാണ് ഇന്ന് കാണാതായത്. പച്ചാളത്ത് വച്ച് കാണാതായ കുട്ടിയെ വല്ലാർപാടത്തു നിന്ന് കണ്ടെത്തുകയായിരുന്നു.
അമ്മയുടെ ഫോണുമായി കുട്ടി സ്കൂളിൽ എത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇതേക്കുറിച്ച് ചോദിക്കുകയും ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിൽ കുട്ടി മാറി നിന്നതാണെന്ന് പോലീസ് പറഞ്ഞു.
കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിൽ 7 മണിക്കൂര്‍ നേരം നീണ്ട വ്യാപക തെരച്ചിലിനൊടുവിലാണ് പോലീസ് കുട്ടിയെ കണ്ടെത്തുന്നത്.
STORY HIGHLIGHT: girl missing in kochi