സ്കൂട്ടറിൽ 2.394 കിലോ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് തുണ്ടിയിൽ വീട്ടിൽ ജയകുമാർ, കടപ്ര കല്ലൂരേത്ത് അരുൺ മോൻ എന്നിവരെയാണ് ചെങ്ങന്നൂർ എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തെ കണ്ട് പരുങ്ങിയ ഇവരെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
കുരട്ടിശ്ശേരി മിൽമ യൂണിറ്റിന് സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. അരുൺ മോന്റെ പേരിൽ ആന്ധ്രാ പ്രദേശിലും കഞ്ചാവ് കേസ് നിലവിലുണ്ട്.
STORY HIGHLIGHT: Two youths arrested with ganja