Celebrities

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരാൻ കുഞ്ഞാറ്റ; മനോജ് കെ ജയന്റെ മകൾ സിനിമയിലേക്ക് | Manoj K Jayan daughter

ഉര്‍വശിയും മനോജ് കെ ജയനും വിവാഹ മോചിതരായ സമയത്ത് മകള്‍ കുഞ്ഞാറ്റ അച്ഛനൊപ്പമാണ് പോയത്

മനോജ് കെ ജയന്‍ എന്ന നടന്‍ മലയാള സിനിമയുടെ ഒരു നേട്ടമാണെങ്കില്‍, ഉര്‍വശി എന്ന നടി മലയാളത്തിന് അഭിമാനമായി, ഇന്ത്യന്‍ സിനിമയില്‍ തന്റെ പേര് എഴുതിച്ചേര്‍ത്ത മികച്ച നടിയാണ്. അവരില്‍ പിറന്ന മകള്‍ തേജലക്ഷ്മി എന്ന കുഞ്ഞാറ്റയ്ക്ക് ആ കഴിവ് കിട്ടാതിരിക്കില്ലല്ലോ.

അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്‍തുടര്‍ന്ന് അഭിനയത്തിലേക്ക് വരാന്‍ തന്നെയാണ് തന്റെ ആഗ്രഹം എന്ന് കുഞ്ഞാറ്റ വ്യക്തമാക്കിയതാണ്. അതിന് വേണ്ടി താരപുത്രി കഷ്ടപ്പെട്ട് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ആക്ടീവ് ആകുന്നതും.

എത്രയൊക്കെയായാലും താന്‍ മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകളാണ്, സിനിമയിലേക്ക് വരുമ്പോള്‍ ആ താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവും. അവര്‍ക്കൊപ്പം എത്തിയില്ലെങ്കിലും, അതിനോട് പിടിച്ചു നില്‍ക്കാനെങ്കിലും കഴിയുന്ന വിധം അഭിനയിക്കാന്‍ സാധിക്കണമല്ലോ, അതിന് പറ്റിയ ഒരു റോള്‍ വേണം, മികച്ച ഒരു തുടക്കത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് കുഞ്ഞാറ്റയ്ക്ക് അറിയാം. കഥകള്‍ കേള്‍ക്കുന്നുണ്ട് എന്നും മികച്ചത് എന്ന്‌തോന്നിയ ഒരു റോള്‍ വന്നില്ല എന്നുമാണ് താരപുത്രി പറഞ്ഞിരുന്നത്.

ജിബിന്‍ സോമചന്ദ്രന്‍ പകര്‍ത്തിയ ഏതാനും ബീച്ച് ചിത്രങ്ങള്‍ ഇപ്പോള്‍ കുഞ്ഞാറ്റ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സിംപിള്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായ കുഞ്ഞാറ്റയെ ചിത്രങ്ങളില്‍ കാണാം. നായികാ സങ്കല്‍പത്തെ പൂര്‍ത്തിയാക്കുന്ന ഈ ചിത്രങ്ങളും സിനിയിലേക്കുള്ള നല്ല അവസരങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്.

ഉര്‍വശിയും മനോജ് കെ ജയനും വിവാഹ മോചിതരായ സമയത്ത് മകള്‍ കുഞ്ഞാറ്റ അച്ഛനൊപ്പമാണ് പോയത്. ഏറെ കാലം അമ്മയുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ വളര്‍ന്ന് പക്വതയിലേക്ക് എത്തിയപ്പോള്‍ അമ്മയും അച്ഛനും വേണം എന്ന നിലയിലായി. ഇപ്പോള്‍ അച്ഛന്റെയും അമ്മയുടെയും പുതിയ കുടുംബത്തിനൊപ്പം കുഞ്ഞാറ്റ ഹാപ്പിയാണ്. അമ്മയ്ക്കൊപ്പം പൊതു വേദികളിൽ പങ്കെടുത്ത വീഡിയോകൾ എല്ലാം വൈറലായിരുന്നു.

content highlight: Manoj K Jayan daughter