താരങ്ങളോടുള്ള ഇഷ്ടം ചിലര്‍ക്ക് ഭ്രാന്തമാണ്. ആരാധന മൂത്ത് ഇഷ്ട താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രം വരെ പണിതവരുണ്ട്. പക്ഷേ കേരളത്തില്‍ അത്രയും വിയ രീതിയിലുള്ള താരാരാധനയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇഷ്ടപ്പെട്ട നടീ നടന്മാരുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നത് പോലെ തന്നെ, സോഷ്യല്‍ മീഡിയയില്‍ അവരുടെ ഒരു കമന്റ് കിട്ടുന്നതും വലിയ കാര്യമായി കണക്കാക്കുന്ന ചില ആരാധകര്‍ ഇവിടെയുണ്ട്. അങ്ങനെ ഒരാളെയാണ് ഇപ്പോള്‍ നവ്യ നായരുടെ സോഷ്യല്‍ മീഡിയ പേജില്‍ കാണുന്നത്.
അപേക്ഷിച്ചും ഭീഷണിപ്പെടുത്തിയും ഇമോഷണലി കാര്യം സാധിക്കാന്‍ ശ്രമിക്കുന്ന ഒരു ആരാധകനെ നവ്യ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോയ്ക്ക് താഴെ കാണാം. വയലറ്റ് നിറത്തിലുള്ള സാരിയില്‍ അതി സുന്ദരിയായ രണ്ട് ചിത്രങ്ങളാണ് നവ്യ നായര്‍ പങ്കുവച്ചിരിയ്ക്കുന്നത്. അതിന് താഴെ ഒരു കമന്റ് ആവശ്യപ്പെട്ടു എത്തിയിരിക്കുകയാണ് ഒരാരാധകന്‍.
‘ഒരു കമന്റ് കിട്ടിയിട്ട് മരിക്കാന്‍ പറ്റുമോ ചേച്ചീ’ എന്നാണ് ആദ്യത്തെ ചോദ്യം. പിന്നെ ചെറിയ രീതിയിലുള്ള ഭീഷണിയാണ്, ‘കമന്റ് തന്നില്ലെങ്കില്‍ ഫേക്ക് കമന്റ് എങ്കിലും ഒപ്പിക്കും’ എന്ന്. അടുത്ത കമന്റ് ഇമോഷണലി ഇന്‍ഫ്‌ളുവന്‍സ് ചെയ്യാനുള്ള ശ്രമമായിരുന്നു. ‘നാട്ടുകാര്‍ മൊത്തം കളിയാക്കി തുടങ്ങി, നിങ്ങളുടെ ഫാന്‍ ആയിട്ടും എനിക്ക് കാറ്റ് കിട്ടുന്നില്ല എന്ന പറഞ്ഞ്’
എന്നാല്‍ ഇതൊന്നും നവ്യ നായര്‍ കണ്ട ഭാവമില്ല. ഒരു കമന്റിനോടും നവ്യ പ്രതികരിച്ചിട്ടില്ല. ഒരു മീഡിയ പേജ് ഹാന്റില്‍ ചെയ്യുന്ന ആളുടേതാണ് കമന്റ്. അത്രയും സ്വയം മറന്ന് കമന്റിടണമെങ്കില്‍ ആ ആരാധകന്റെ സ്‌നേഹം നവ്യ നായര്‍ക്ക് കണ്ടില്ല എന്ന് നടിക്കാന്‍ സാധിക്കുമോ. നവ്യയോടുള്ള സ്‌നേഹം അറിയിച്ചും, സൗന്ദര്യത്തെ പ്രശംസിച്ചു നിരവധി കമന്റുകള്‍ വേറെയും വരുന്നുണ്ട്. പക്ഷേ ഇത്രത്തോളം തീവ്രമല്ല.
സമീപകാലത്തായി നവ്യയുടെ ഫാഷനും സ്റ്റൈലും പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഫോട്ടോഷൂട്ടുകളും ഫോട്ടോകളും മുന്‍പത്തേക്കാള്‍ ഏറെ നവ്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. സിനികളില്‍ അത്ര സജീവമല്ല എങ്കിലും ആരാധകരുമായി ഈ രീതിയില്‍ നവ്യ സംവദിയ്ക്കുന്നുണ്ട്.
content highlight: Actress Navya Nair