അടിപൊളി രുചിയില്‍ നാടന്‍ മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ? അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാവുന്ന നാടൻ മുട്ട റോസ്റ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം. ശേഷം കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞത് ചേര്‍ക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് സവാള ലൈറ്റ് ഗോള്‍ഡന്‍ കളര്‍ ആകുന്നത് വരെ വഴറ്റി എടുക്കുക.
വഴറ്റിയ സവാളയിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകം പൊടിച്ചത്, കുരുമുളകു പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം തക്കാളി അരിഞ്ഞതും വെള്ളവും ചേര്‍ത്ത് അടച്ച് വച്ച് അഞ്ച് മിനിറ്റ് വേവിച്ച് എടുക്കുക. മസാലയിലേക്ക് പുഴുങ്ങിയ മുട്ട ചേര്‍ത്ത് നന്നായി മസാല ഇളക്കി യോജിപ്പിക്കുക. മുട്ട റോസ്റ്റ് റെഡി.