ആലപ്പുഴ ചെറിയനാട് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്. ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്.
ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ ഇന്നലെ രാത്രിയായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.