നമ്മുടെ ഭക്ഷണക്രമത്തിൽ പയർ വിത്തുകൾ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ആട്ടിറച്ചിയേക്കാൾ കൂടുതൽ ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പയർ വിത്തുകൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അതുവഴി നമ്മുടെ ശരീരത്തിൽ എത്തുന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത അത്രയും കൂടുതൽ ഗുണങ്ങളാണ്
എന്തൊക്കെ ഗുണങ്ങൾ ലഭിക്കും
100 ഗ്രാം ഉണക്ക പയറിൽ 25 30 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അതേസമയം ഇതേ അളവിൽ ആട്ടിറച്ചിയിൽ 20 മുതൽ 25 ഗ്രാം മാത്രം പ്രോട്ടീന് അടങ്ങിയിട്ടുള്ളൂ എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന നാരികൾ ഇരുമ്പ് കാൽസ്യം തുടങ്ങിയവ ശരീരഭാരം നിയന്ത്രിക്കുവാനും സഹായിക്കുന്നുണ്ട് അതേപോലെ പയർ വിത്തുകളിൽ പേശി വളർത്താൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് അതിനാൽ ഇത് അത്ലെറ്റുകൾക്കും ഫിറ്റ്നസ് പ്രേമികൾക്കും വളരെയധികം ഗുണം ചെയ്യുകയും ചെയ്യും ദഹനം മെച്ചപ്പെടുത്തുവാനും പയർ വിത്തുകൾക്ക് സാധിക്കും. അതോടൊപ്പം തന്നെ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും
എങ്ങനെ കഴിക്കാം.?
പയർ വിത്തുകൾ വേവിച്ച സലാഡുകളിൽ കലർത്തി കഴിക്കുന്നതായിരിക്കും കൂടുതൽ നല്ലത് അല്ലെങ്കിൽ പയർ വർഗ്ഗങ്ങളിലെ കറികളിലോ ഇത് ഉപയോഗിക്കാം. ഇത് ഭക്ഷണത്തിന്റെ പോഷകമൂല്യവും വർധിപ്പിക്കും പയർ വിത്തുകളിൽ പ്രോട്ടീൻ കൂടുതൽ ആയതുകൊണ്ട് തന്നെ സോഡിയവും കൊഴുപ്പും കുറവാണ് അതിനാൽ ഇത് ഹൃദയത്തിനും നല്ലതാണ് ആട്ടിറച്ചിയിൽ ഇരുമ്പും വിറ്റാമിൻ ബി യും കൂടുതലാണ്. എന്നാൽ കൊളസ്ട്രോളും കൂടുതലാണ് പയർ വിത്തുകളിൽ അതില്ല ദിവസവും 50 മുതൽ 70 ഗ്രാം പയർ വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്