കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിങ് സ്‌ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂർ പുറായിൽ വീട്ടിൽ ഷബീർ അലിയെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് മർദിച്ചത്.
ബിസിനസ് സ്ഥാപനത്തിലെ തർക്കമാണ് തട്ടികൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് യുവാവിന്റെ ആരോപണം. സംഭവത്തിൽ കൊടുവള്ളി പോലീസിൽ പരാതി നൽകി. സ്വകാര്യ സ്‌ഥാപനത്തിൽ മാർക്കറ്റിങ് മാനേജറായി ജോലി ചെയ്യുന്ന ഷബീർ അലിയെ ഓഫിസിൽനിന്നും സ്‌ഥാപന ഉടമ ഒരു യോഗത്തിനെന്നു പറഞ്ഞ് വാഹനത്തിൽ പുറത്തേക്ക് വിളിച്ചുകൊണ്ടുപോവുകയും ക്വട്ടേഷൻ സംഘത്തെ ഉപയോഗപ്പെടുത്തി വാഹനത്തിൽ വച്ചും കോടഞ്ചേരി, വയനാട്ടിലെ റിസോർട്ട് എന്നിവിടങ്ങളിലെത്തിച്ചും മർദിച്ചെന്നുമാണ് പരാതി.
പരുക്കേറ്റ ഷബീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കൊടുവള്ളി പോലീസ് അറിയിച്ചു.
STORY HIGHLIGHT: koduvally police investigation