വാളാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. വാളാട് സ്വദേശി ജഗൻ ആണ് മരിച്ചത്. വാളാട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മറ്റൊരാൾക്ക് പരുക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ പരുക്കേറ്റവരെ പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
SORY HIGHLIGHT: wayanad car bike collission one dead