ഇന്ത്യയിലെ റോഡുകള്‍ അത്ഭുതങ്ങള്‍ നിറഞ്ഞതാണ്, എന്നാല്‍ ചില റോഡുകള്‍ വളരെ അപകടം പിടിച്ചവയാണ്. വൈവിധ്യമാര്‍ന്ന കാലാവസ്ഥയും ഭൂപ്രകൃതിയും ഉള്ള സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഡ്രൈവര്‍മാര്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു. മരുഭൂമി മുതല്‍ പര്‍വതപ്രദേശങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ വരെ ദുര്‍ഘടം പിടിച്ച പാതകളാണ്.
1. ദേശീയ പാത 22 (ഹിമാചല്‍ പ്രദേശ്)
ലോകത്തിലെ ഏറ്റവും അപകടകരമായ പാതകളില്‍ ഒന്നാണ് ദേശീയ പാത 22, അംബാലയില്‍ നിന്ന് ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ് വഴി ഇഡോടിബറ്റ് അതിര്‍ത്തിയിലെ ഖാബ് വരെ നീളുന്നു. ഈ യാത്രയില്‍, നദികള്‍, ക്ഷേത്രങ്ങള്‍, ഉയര്‍ന്ന പാറക്കെട്ടുകള്‍, തുരങ്കങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അതിമനോഹരമായ പര്‍വതക്കാഴ്ചകള്‍ എന്നിവ കൊണ്ട് സഞ്ചാരികള്‍ക്ക് കാഴ്ച വിരുന്ന് സമ്മാനിക്കും. എന്നിരുന്നാലും, നിരവധി വളവുകളും തിരിവുകളും കാരണം, അതുകൊണ്ട് തന്നെ ഈ ഹൈവേ ഇന്ത്യയിലെ ഒരു അപകടകരമായ റോഡാക്കി മാറ്റുന്നു.
2. ലേ മണാലി ഹൈവേ, ലഡാക്
വടക്കേ ഇന്ത്യയില്‍ ലഡാക്ക് മുതല്‍ മണാലി വരെയുള്ള 458 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെല്ലുവിളി നിറഞ്ഞ ഹൈവേ, ഉയര്‍ന്ന ചുരങ്ങളില്‍ മഞ്ഞുവീഴ്ച തടസ്സപ്പെടുന്നതിനാല്‍ മെയ് മുതല്‍ ഒക്ടോബര്‍ വരെ മാത്രമേ തുറന്നിരിക്കൂ. ജമ്മു കശ്മീരിലെ ലഡാക്ക്, ഹിമാചല്‍ പ്രദേശിലെ മണാലി എന്നിവിടങ്ങളില്‍ നിന്നാണ് ഈ രണ്ട് വരി ഹൈവേ കടന്നുപോകുന്നത്. ചില ഭാഗങ്ങളില്‍ റോഡ് ഡിവൈഡര്‍ ഇല്ല. അതുകൊണ്ട് തന്നെ റോഡിലൂടെയുള്ള റോഡ് യാത്ര അപകടകരമാണ്. വിവിധ ഭാഗങ്ങളില്‍ മഞ്ഞുമൂടിയതും, ചുറ്റും ഉയര്‍ന്ന പര്‍വതങ്ങളുമുള്ള ഹൈവേയാണിത്. ഇതെല്ലാം ഈ റോഡില്‍ വാഹനമോടിക്കുന്നത് പ്രയാസമാക്കുന്നു. വഴിയില്‍ എപ്പോഴും ട്രാഫിക് കുരുക്ക് പതിവായതുകൊണ്ട് വളരെ പതുക്കെ മാത്രമേ യാത്ര സാധ്യമാകുകയുള്ളൂ. മഞ്ഞ് വീഴുന്ന ഈ റോഡ് വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നതിലും കുപ്രസിദ്ധമാണ്.
3. സോജി ലാ പാസ്
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,528 മീറ്റര്‍ ഉയരത്തിലാണ് ഈ റോഡ് സ്ഥിതിചെയ്യുന്നത്. ലഡാക്ക് മുതല്‍ കശ്മീര്‍ വരെ ബന്ധിപ്പിക്കുന്നത്. സാധാരണയായി, ഈ റോഡ് ഓയില്‍ ടാങ്കറുകളും മറ്റ് തരത്തിലുള്ള ട്രക്കുകളും കൊണ്ട് നിറയാറുണ്ട്. കനത്ത മഞ്ഞുവീഴ്ച കാരണം ശൈത്യകാലത്ത് ഈ ഹൈവേ അടച്ചിടും. യാത്ര ചെയ്യുമ്പോള്‍ കാണുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്, പക്ഷേ ഈ വഴി ശരിക്കും അപകടകരമാക്കുന്നത് മണ്ണിടിച്ചില്‍, ശക്തമായ കാറ്റ്, ചെളി നിറഞ്ഞ റോഡുകള്‍, മഞ്ഞുവീഴ്ച എന്നിവയാണ്.
4. റോഹ്താങ് പാസ്
ഇന്ത്യയിലെ ഏറ്റവും അപകടകരമായ റോഡുകളിലൊന്നായ റോഹ്താങ് പാസ്, ഹിമാലയത്തിലെ പിര്‍ പഞ്ചല്‍ നിരയുടെ കിഴക്കേ അറ്റത്ത് 3,980 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പര്‍വത പാതയാണ്. ഇത് മണാലിയെ കുളു താഴ്വരയുമായും ലാഹൗള്‍, സ്പിതി താഴ്വരകളുമായും ബന്ധിപ്പിക്കുന്നു. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നിര്‍മ്മാണ സാമഗ്രികളും നിത്യോപയോഗ സാധനങ്ങളും എത്തിക്കുന്നതിനായി ട്രക്ക്ഡ്രൈവര്‍ ഈ റോഡ് പതിവായി ഉപയോഗിക്കുന്നു.
5. മുംബൈ-പൂനെ എക്സ്പ്രസ് വേ
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നാണ് മുംബൈ-പൂനെ എക്സ്പ്രസ് വേ. അഞ്ച് ഇന്റര്‍ചേഞ്ചുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ആറ് വരി കോണ്‍ക്രീറ്റ് റോഡാണിത്. മുംബൈയെ സാമ്പത്തിക തലസ്ഥാനമായ പൂനെയുമായി ബന്ധിപ്പിക്കുന്ന ഈ ഹൈവേയ്ക്ക് 94.5 കിലോമീറ്റര്‍ നീളമുണ്ട്, കൂടാതെ സത്താറ, സാംഗ്ലി, കോലാപ്പൂര്‍, ബെല്‍ഗാം, ഹുബ്ലി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളെ മുംബൈയിലേക്ക് ബന്ധിപ്പിക്കുന്ന ഒരു നിര്‍ണായക ലിങ്കായും ഈ ഹൈവേ പ്രവര്‍ത്തിക്കുന്നു.
6. ഖാര്‍ദുങ് ലാ പാസ്5,359 മീറ്റര്‍ (17,582 അടി) ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡുകളില്‍ ഒന്നാണ് ഖാര്‍ദുങ് ലാ പാസ്, ലഡാക്കിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന പാത. നുബ്ര താഴ്വരയിലേക്കുള്ള ഒരു കവാടം കൂടിയാണിത്, അതിനുമപ്പുറം സിയാച്ചിന്‍ ഹിമാനിയും സ്ഥിതിചെയ്യുന്നു. സിയാച്ചിന്‍ ഹിമാനിയിലേക്കുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നു. അപകടകരമായ സ്വഭാവം കാരണം, കാലാവസ്ഥ മാറ്റം കാരണം ഒക്ടോബര്‍ മുതല്‍ മെയ് വരെ എല്ലാ വര്‍ഷവും ഹൈവേ അടച്ചിരിക്കും.
7. മൂന്നാര്‍ റോഡ്
കേരളത്തിലെ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്, പശ്ചിമഘട്ടത്തിലൂടെ സഞ്ചരിക്കുന്നു, അതിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് 1700 മീറ്റര്‍ ഉയരത്തില്‍ എത്തുന്നു. മനോഹരമായ തേയിലത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഈ റോഡ്. ഈ റോഡില്‍ വാഹനമോടിക്കുന്നത് എല്ലാവര്ക്കും ഇഷ്ടമുള്ള കാര്യമല്ല. ഈ റോഡിലൂടെയുള്ള യാത്ര വെല്ലുവിളി നിറഞ്ഞതാണ്.
8. കിന്നൗര്‍ റോഡ്
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ റോഡ് ഇന്ത്യയിലെ ഒരു ദുഷ്കരവും അപകടകരവുമായ റോഡാണ്, പ്രത്യേകിച്ച് ഭാരവാഹനങ്ങള്‍ക്ക്. കിന്നൗര്‍ ജില്ലയിലെ ബാസ്പ നദീതീരത്തിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്നു ഈ പാത. ഹിമാചല്‍ പ്രദേശിന്റെ തെക്ക്പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡ് പാറകള്‍ കൊത്തിയെടുത്തതാണ്. മുന്നോട്ട് കാണാന്‍ സാധിക്കാത്ത തരത്തിലുള്ള ഷാര്‍പ്പായ നിരവധി തിരിവുകളാണ് റോഡിനെ ശരിക്കും അപകടകരമാക്കുന്നത്. ഈ തിരിവുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടങ്ങള്‍ക്ക് കാരണമാകും. റോഡ് വളരെ ഇടുങ്ങിയതും, ചില സ്ഥലങ്ങളില്‍ സ്ഥലക്കുറവ് കാരണം ഇരുവശത്തുനിന്നുമുള്ള വാഹനങ്ങള്‍ ഒരുമിച്ച് കടക്കുന്നത് അസാധ്യവുമാണ്.
9. നാഥു ലാ പാസ്
നാഥു ലാ പാസ്എക്സ്
സിക്കിമിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ഹിമാലയന്‍ കൊടുമുടികളില്‍ സ്ഥിതി ചെയ്യുന്ന പര്‍വതനിരയാണ് നാഥുല. സമുദ്രനിരപ്പില്‍ നിന്ന് 14,450 അടി ഉയരത്തില്‍ ഇഡോടിബറ്റന് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഇത് ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡുകളില്‍’ ഒന്നാണ്.
10. ജമ്മു- ശ്രീനഗര്‍ ഹൈവേ
ശ്രീനഗറിനെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന ഹൈവേ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കശ്മീര്‍ താഴ്വരയിലേക്ക് പ്രവേശനം അനുവദിക്കുന്ന ഒരു നിര്‍ണായക റോഡ്. എന്‍എച്ച്44 ന്റെ ഏറ്റവും വടക്കേ അറ്റത്താണ് ഇത് സ്ഥിതിചെയ്യുന്നത്, കൂടാതെ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഈ മേഖലയിലേക്ക് കൊണ്ടുപോകുന്നതിന് ഈ റോഡ് ഉപയോഗിക്കുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം ആറ് മാസം റോഡ് അടച്ചിടും.
content highlight: 10 most dangerous roads in India