തിരുവന്തപുരം: പ്രമേഹബാധിതരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മൂക്കിലൂടെ വലിച്ചെടുക്കാവുന്ന ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ 6 മാസത്തിനകം ഇന്ത്യന്‍ വിപണിയില്‍ എത്തും.
മാന്‍കൈന്‍ഡ് കോര്‍പറേഷന്‍ വികസിപ്പിച്ച അഫ്രെസ ഇന്‍ഹലേഷന്‍ പൗഡറിന്റെ വിതരണത്തിനും സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസസേഷന്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. സീപ്ലയാണ് വിതരണക്കാര്‍.
ആഹാരം കഴിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടത്. ഇന്‍സുലിന്‍ കുത്തിവെയ്ക്കുന്നതിനേക്കാള്‍ ഇന്‍ഹേലര്‍ ഫലം ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
കുത്തിവയ്ക്കുമ്പോള്‍ 3 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഹേലര്‍ ആറോ എട്ടോ യൂണിറ്റ് വേണ്ടിവരും. 3 തോതുകളിലുള്ള കാട്രിജിലാണ് ഇന്‍ഹേലര്‍ ഉപയോഗിക്കാനുള്ള മരുന്ന് ലഭിക്കുക. ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്ന ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്കും ഇത് ഫലപ്രദമാണെന്ന് കണ്ടെത്തയിട്ടുണ്ട്.
content highlight: inhaler for diabetis