കാലിഫോര്‍ണിയ: ഇതിഹാസ അമേരിക്കന്‍ താരവും ഏഴ് വട്ടം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുകയും ചെയ്ത വീനസ് വില്ല്യംസ് വീണ്ടും ടെന്നീസ് കോര്‍ട്ടിലേക്ക്. ഏതാണ്ട് ഒരു വര്‍ഷത്തിത്തോളമായി മത്സര രംഗത്തില്ലാത്ത താരം 44ാം വയസിലാണ് വീണ്ടും തിരിച്ചെത്തുന്നത്.
അടുത്ത മാസം കാലിഫോര്‍ണിയയില്‍ തുടങ്ങാനിരിക്കുന്ന ബിഎന്‍ബി പരിബാസ് ഓപ്പണ്‍ (ഇന്ത്യന്‍ വെല്‍സ്) പോരാട്ടത്തില്‍ താരം കളിക്കും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് താരം വീണ്ടും മത്സരിക്കാനിറങ്ങുന്നത്. ഇതിഹാസ താരം സെറീന വില്ല്യംസിന്റെ സഹോദരി കൂടിയായ വീനസ് 2024 മാര്‍ച്ചില്‍ മയാമി ഓപ്പണ്‍ കളിച്ചിരുന്നു. പിന്നീട് മത്സര രംഗത്തു നിന്നു പിന്‍വാങ്ങി. അന്ന് ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്താകുകയായിരുന്നു.
5 വിംബിള്‍ഡണ്‍ കിരീടങ്ങളും 2 യുഎസ് ഓപ്പണ്‍ കിരീടങ്ങളും സിംഗിള്‍സില്‍ നേടിയ താരമാണ് വീനസ്. സെറീനയ്‌ക്കൊപ്പം 14 ഗ്രാന്‍ഡ്സ്ലാം വനിതാ ഡബിള്‍സ് കിരീട നേട്ടങ്ങളിലും പങ്കാളിയായി.
content highlight: Badminton Venus Williams