ജീരകവും നാരങ്ങയും ചേർത്ത് വെള്ളം ദിവസവും കുടിക്കുകയാണെങ്കിൽ ഗുണങ്ങൾ നിരവധിയാണ്. ഭക്ഷണത്തിന് വളരെയധികം രുചി നൽകുവാൻ ഇതിന് സാധിക്കും അതോടപ്പം ഇതിന്റെ അത്ഭുതകരമായ ഗുണങ്ങൾ കൂടി നമുക്ക് മനസ്സിലാക്കാൻ സാധിക്കും പുരാതന ആയുർവേദ ഗ്രന്ഥങ്ങളിൽ പോലും ജീരകത്തിന്റെയും നാരങ്ങയുടെയും അത്ഭുത ഗുണങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് ഇതിനെക്കുറിച്ച് അറിയാം
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ജീര നാരങ്ങാവെള്ളം കുടിക്കുന്നത് വളരെയധികം സഹായിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ദഹനം പോലെയുള്ള കാര്യങ്ങൾക്കും വളരെയധികം മികച്ചതാണ് ഈ വെള്ളം അതേപോലെതന്നെ പ്രതിരോധശേഷിയെ വർധിപ്പിക്കുവാനുള്ള കഴിവും ഈ വെള്ളത്തിന് ഉണ്ടെന്നാണ് മനസ്സിലാക്കുന്നത് പൊട്ടാസ്യം തുടങ്ങിയ പ്രധാന പോഷകങ്ങൾ ഉള്ള ഒന്നാണ് ജീരകവിത്തുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന വിറ്റാമിൻ സി ധാരാളമടങ്ങിയതാണ് നാരങ്ങ ഇതുരണ്ടും ഒരുമിച്ച് ചെല്ലുമ്പോൾ ഇത് ശരീരത്തിന് കൂടുതൽ ഗുണകരമായി മാറുന്നു. ശരീരത്തിലെ വിഷമുക്തമാക്കുവാനും ഇവയ്ക്ക് സാധിക്കും അതുകൊണ്ടുതന്നെ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതിലും ഇവർ മുൻപിൽ തന്നെയാണ് ആർത്തവ ക്രമം കൃത്യമായ രീതിയിൽ വരുവാൻ ഈ ഒരു വെള്ളം കുടിച്ചാൽ മതി എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് ഇവയ്ക്ക് പുറമേ ചർമ്മത്തിനും മുടിക്കും മികച്ച രീതിയിൽ ഉള്ള ഗുണമാണ് ഇത് നൽകുന്നത്