ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കറുത്ത മണൽ ബീച്ചുകൾ കാണേണ്ടത് തന്നെയാണ്. അപൂർവ്വവും ശ്രദ്ധേയവുമായ ഒന്നാണ് കറുത്ത മണൽ ബീച്ചുകൾ എന്നത് പലപ്പോഴും അസ്ഥി പർവ്വത പ്രവർത്തനങ്ങളുടെ ഫലമായിയാണ് ഇത്തരത്തിലുള്ള മണൽ ബീച്ചുകൾ കാണപ്പെടുന്നത് അഴുകി പോയ അഗ്നിപർവ്വത ധാതുക്കളിൽ നിന്നും ലാവാ ശകലങ്ങളിൽ നിന്നും രൂപപ്പെടുന്ന ബീച്ചുകൾ ആണ് ഇത് പ്രധാനപ്പെട്ട ചില കറുത്ത മണൽ ബീച്ചുകൾ നോക്കാം
ഐസ്ലാൻഡ്
ഐസ്ലാൻഡിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ശ്രദ്ധേയമായ കറുത്ത മണൽ ബീച്ചുകളിൽ ഒന്നാണ് റൈനീസ്ഫ്ജാര. അതിമനോഹരമായ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്നത് എന്നാൽ ഭയാനകമായ തിരമാലകൾക്ക് പേരുകേട്ട ഒന്നുകൂടിയാണ് ഈ ബീച്ച്
യു എസ് എ
ഹവ്വായിലെ ബിഗ് ഐലൻഡിൽ സ്ഥിതിചെയ്യുന്ന പുനാ ബീച്ച് വംശനാശഭീഷണി നേരിടുന്ന പച്ചക്കടലാമകൾ വെയിലത്ത് കുളിക്കുന്നത് സന്ദർശകർക്ക് മനോഹരമായ കാഴ്ച ഒരുക്കുന്ന ഒരു ബീച്ചാണ് ഈ കറുത്ത മണൽ ബീച്ച് അതിമനോഹരമായ കാഴ്ച തന്നെയാണ് നൽകുന്നത്k
ഇൻഡോനേഷ്യ
ഇൻഡോനേഷ്യയിലെ ലോവിന കറുത്ത മണൽ ബീച്ചും പ്രശസ്തമായ ബീച്ചാണ് ശാന്തമായ ഒരു സ്ഥലമാണിത് സൂര്യോദയ സമയത്ത് ഡോൾഫിനുകളെ കാണുക എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത
ഗ്രീസ്
ഗ്രീസിലെ കമാരി ബീച്ച് അതിശയകരമായ ഒരു കറുത്ത മണൽ ബീച്ച് ആണ് നിരവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് അതിമനോഹരമായ കാഴ്ചകൾക്കൊപ്പം തന്നെ ഭീകരത നിറയ്ക്കുന്ന ചില ദൃശ്യങ്ങളും ഇവിടെയുണ്ട്