കടയിൽ നിന്ന് അൽഫാം കഴിക്കുന്നവരാണ് അധികവും. വീട്ടിൽ ഉണ്ടാക്കാനുള്ള മടിയും ചേരുവകൾ അറിയാത്തതും പലർക്കും അൽഫാം വീട്ടിൽ ഉണ്ടാക്കാൻ കഴിയാറില്ല. കൂടാതെ കടയിൽ കിട്ടുന്ന രുചി വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുമോ എന്നതും സംശയകരമാണ്. എന്നാൽ കടയിലെ അതേ രുചിയിൽ തന്നെ അൽഫാം വീട്ടിൽ ഉണ്ടാക്കാം . ഇതിനായി ആവശ്യം വേണ്ട ചേരുവകൾ
ചിക്കൻ – അര കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- കാൽ കപ്പ്
പുതിനയില – അര പിടി
തൈര്- അര കപ്പ്
മഞ്ഞള്‍പ്പൊടി- 2 ടീ സ്പൂൺ
മുളക് പൊടി- 2 സ്പൂൺ
ചിക്കന്‍ മസാല – 1 സ്പൂൺ
വിനാഗിരി
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ഈ മസാലകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചിക്കനിൽ മാരിനേറ്റ് ചൈയ്ത് വെക്കുക. ഒരു അരമണിക്കൂറിനു ശേഷം ചിക്കൻ ഗ്രില്ലിൽ ഫോൾട് ചൈയ്ത് കനലിൽ ചുട്ടെടുക്കാം.